ലൈബ്രറി കൗണ്‍സില്‍ ജില്ലാ നേതൃസംഗമം നടത്തി


കണ്ണൂർ :- ലൈബ്രറി കൗണ്‍സില്‍ ജില്ലാ നേതൃസംഗമം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ സെക്രട്ടറി മനയത്ത് ചന്ദ്രന്‍, ഗ്രന്ഥാലോകം പത്രാധിപര്‍ പി വി കെ പനയാല്‍, സ്റ്റേറ്റ് എക്‌സി. കമ്മിറ്റിയംഗം കെ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി കെ വിജയന്‍, വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Previous Post Next Post