കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; യുവധാര കൊളച്ചേരി ഓവറോൾ ചാമ്പ്യന്മാരായി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. വിവധയിടങ്ങളിലായി നടന്ന കേരളോത്സവത്തിൽ യുവധാര കൊളച്ചേരി ഓവറോൾ ചാമ്പ്യന്മാരായി. ഭാവന കരിങ്കൽക്കുഴി രണ്ടാം സ്ഥാനവും കരസ്തമാക്കി. കമ്പിൽ മാപ്പിള ഹൈസ്‌കൂളിൽ നടന്നകലാമത്സരങ്ങളുടെ

ചടങ്ങിൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജിമയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ - സീരിയൽ താരം ശിവദാസ് മട്ടന്നൂർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി വത്സൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്തംഗം വി.വി ഗീത നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് നിർവ്വഹിച്ചു.



Previous Post Next Post