കണ്ണൂർ :- ചുമതലയൊഴിഞ്ഞ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ചേർന്ന് യാത്രയയപ്പ് നൽകി. ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.പുതിയ കലക്ടർ അരുൺ കെ വിജയനെ ആസൂത്രണ സമിതി ഭാരവാഹികൾ ബൊക്ക നൽകി സ്വീകരിച്ചു.
സ്ഥാനമൊഴിഞ്ഞ കലക്ടർ എസ് ചന്ദ്രശേഖറിനുള്ള ആസൂത്രണ സമിതിയുടെ ഉപഹാരം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യും ജില്ലാ പഞ്ചായത്തിൻ്റെ ഉപഹാരം പി പി ദിവ്യയും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ്റെ ഉപഹാരം അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരനും മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് ടി സജിതയും നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എം കൃഷ്ണൻ, ആസൂത്രണ സമിതി സർക്കാർ നോമിനി കെ വി . ഗോവിന്ദൻ, പുതിയ കലക്ടർ അരുൺ കെ വിജയൻ,
അസി. കലക്ടർ അനൂപ്ൽഗാർഗ്, എ ഡി എം കെ കെ ദിവാകരൻ ,എസ് ജെ ഡി ജോയിൻ്റ് ഡയരക്ടർ ടി ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾലത്തീഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു.