കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുനഃപ്രതിഷ്ഠയും കലവറ നിറയ്ക്കൽ ഘോഷയാത്രയും 2023 ഒക്ടോബർ 19, 20 (1199 തുലാവം 2, 3) വ്യാഴം വെള്ളി ദിവസ ങ്ങളിൽ നടക്കും. ഒക്ടോബർ 19 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഊട്ടുപുറം ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും.
ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 10.30നും 1.40 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പുനഃപ്രതിഷ്ഠാ കർമ്മവും നടക്കും.