ചട്ടുകപ്പാറ:-കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കസ്റ്റമേഴ്സ് മീറ്റ് നടത്തി.ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്ന പരിപാടി തളിപ്പറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.സതീഷ് കുമാർ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.മുല്ലക്കൊടി യൂനിറ്റ് ഇൻസ്പെക്ടർ എൻ.ബിന്ദു സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.