വേശാല 174 ബൂത്ത് നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു.

 


ചട്ടുകപ്പാറ:-2023 നവംബർ 20ന് വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്ത് വെച്ച് നടക്കുന്ന തളിപ്പറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ വിജയത്തിന് വേണ്ടി വേശാല 174 ബൂത്ത് സംഘാടക സമിതി രൂപീകരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ ഉൽഘാടനം ചെയ്തു. കുറ്റ്യാട്ടൂർ FHC ഹോസ്പിറ്റൽ അറ്റൻറർ ഗ്രേഡ്- II കെ.വി.ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.നാണു, കെ.രാമചന്ദ്രൻ ,കെ.സന്തോഷൻ എന്നിവർ സംസാരിച്ചു.

മുൻ പഞ്ചായത്ത് മെമ്പറും ആശാ വർക്കുമായ എം.പി. രേവതി സ്വാഗതം പറഞ്ഞു.ബാപ്പയിൽ മൂല, കോമക്കരി, വേശാല, കാഞ്ഞിരോട്ട് മൂല,39 ബസാർ എന്നീ സ്ഥലങ്ങളിൽ വീട്ടുമുറ്റ സദസ്സ് നടത്തുന്നതിനും നവകേരള സദസ്സിൽ 125 പേരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.

ഭാരവാഹികൾ

കൺവീനർ -കെ.വി.ദിനേശൻ

ചെയർമാൻ -എം.പി. രേവതി

Previous Post Next Post