കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ റീട്ടെയിൽ സമ്മിറ്റ് 2023@മയ്യിൽ സംഘടിപ്പിച്ചു


മയ്യിൽ:-
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ റീട്ടെയിൽ സമ്മിറ്റ് 2023@മയ്യിൽ മയ്യിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി KVVES ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉദ്ഘാടനം ചെയ്തു.

 ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ പ്രസിദ്ധ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധയും, എസ് ബി ഐ സ്റ്റാഫ് കോളേജ് ഹൈദരാബാദ് പ്രഫസർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെൻട്രൽ ഫോർ ബിസിനസ് സ്റ്റഡീസ് ആന്റ് റിസർച്ച് കൺസൽട്ടന്റ് കൂടിയായ ഡോ ബിന്ദു കെ നമ്പ്യാർ ക്ലാസ് എടുത്തു .

രാജീവ് മാണിക്കോത്ത്,രാജൻ തീയ്യറത്ത് , ജാഫർ സാദിഖ്,ടി പി ഗോപിനാഥ്,കെ പി അബ്ദുൽ ഗഫൂർ, യു പി മജീദ് എന്നിവർ സംസാരിച്ചു.

Previous Post Next Post