സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ഗൂഗിളിന്റെ "ഡിജിറ്റൽ കവച്'


ന്യൂഡൽഹി :- ഇന്ത്യയിൽ തട്ടിപ്പ് വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഗൂഗിൾ "ഡിജിറ്റൽ കവച്' എന്ന സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. പുതിയ തരം തട്ടിപ്പുകൾ മുൻകൂട്ടിക്കണ്ട് തടയുകയാണ് ലക്ഷ്യം. വ്യാജ വായ്പാ ആപ്പുകൾ ശ്രദ്ധയിൽപ്പെടുത്താനുള്ള ചുമതല ഫിൻടെക് കമ്പനികളുടെ കൂട്ടായ്മയായ "ദി ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റിനെ' (ഫേസ്) ഗൂഗിൾ ചുമതലപ്പെടുത്തി. വൺ കാർഡ്, ഗ്രോ, പൈസ ബസാർ, ക്രെഡിറ്റ്ബീ അടക്കമുള്ള ഫിൻടെക് സ്ഥാപനങ്ങൾ ഫേസിന്റെ ഭാഗമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ജൂലൈക്ക് ശേഷം മാത്രം 1251 വ്യാജ വായ്പ്പകളാണ് നീക്കം ചെയ്തത് വ്യാജപ്പുകൾ തടയാൻ ഗൂഗിൾ നടപടി സ്വീകരിക്കുന്നില്ലെന്ന് വിമർശനങ്ങൾക്ക് പിന്നാലെയാണ് ഡിജിറ്റൽ കവച് പ്രഖ്യാപിച്ചത്.

Previous Post Next Post