വീട്ടിലെത്തി മാലിന്യശേഖരണം ; അതിദരിദ്രരെ യൂസർഫീയിൽ നിന്ന് ഒഴിവാക്കും


തിരുവനന്തപുരം :- വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയ്ക്ക് നൽകേണ്ട യൂസർഫീയിൽ നിന്ന് അതിദരിദ്രവിഭാഗങ്ങളെ ഒഴിവാക്കും. സർക്കാർ കണ്ടെത്തിയ അതിദരിദ്രരെ ഉൾപ്പെടെ ഒഴിവാക്കേണ്ടവർ ആരൊക്കെയെന്ന് തദ്ദേശസ്ഥാപനങ്ങൾ ഗ്രാമസഭയിലൂടെ നിശ്ചയിക്കും. യൂസർഫീ നിശ്ചയിക്കുന്നതും തദ്ദേശസ്ഥാപനങ്ങളായിരിക്കും.

യൂസർഫീ നൽകാത്തവർക്ക് തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭിക്കില്ല. യൂസർഫീ നൽകാത്തവരുടെ കുടിശ്ശികത്തുക മാസം 50 ശതമാനം പിഴയോടുകൂടി വീട്ടു നികുതിയിലെ കുടിശ്ശിക യായി കണക്കാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേള നത്തിൽ പറഞ്ഞു. വൻതോതിൽ മാലിന്യം പുറപ്പെടുവിക്കുന്ന വൻകിടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഈ മാസം മുഴുവൻ പരിശോധന നടത്തും. സർക്കാർ സ്ഥാപനങ്ങളെയും പരിശോധനയിൽനിന്ന് ഒഴിവാക്കില്ല. നവംബറിനകം അങ്കണവാടികൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മിനി എം.സി. എഫ്. നിർബന്ധമാക്കും.

Previous Post Next Post