കണ്ണൂർ :- കണ്ണൂർ മിലിട്ടറി സ്റ്റേഷനിലെ ഇ.എസ്.എം സുവിധാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർ പേഴ്സൻ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സൈനികർ,വിമുക്തഭടന്മാർ , വീർനാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂരിലേയും അയൽ ജില്ലകളിലേയും 1,45,000 ൽ കൂടുതൽ വിമുക്തഭടൻമാർക്ക് സേവനം ലഭ്യമാകും.ഇതുവഴി "സ്പർശ് " സൗകര്യങ്ങളും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും കഴിയും.