റീട്ടെയിൽ സമ്മിറ്റ് ഇന്ന് മയ്യിലിൽ


മയ്യിൽ :-
വർത്തമാന കാലത്ത് ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എന്തെന്നും എങ്ങനെ അതിൽ നിന്നും മറികടക്കാം എന്നതിനെ കുറിച്ചും പ്രശസ്ത സാമ്പത്തിക വിദ്ഗ്ദയും കഴിഞ്ഞ 24-25 തീയ്യതികളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ  തിരുവനന്തപുരത്ത് വച്ച് നടന്ന കേരള റീട്ടെയിൽ കോൺക്ലേവിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച്  ശ്രദ്ധേയയായ എസ് ബി ഐ സ്റ്റാഫ് കോളേജ് ഹൈദരാബാദ് പ്രഫസർ ഡോ: ബിന്ദു കെ നമ്പ്യാർ "ചെറുകിട വ്യാപാര മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും"         എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് (29/10/23 ഞായറാഴ്ച) മയ്യിൽ വ്യാപാര ഭവനിൽ വെച്ച് പ്രദേശവാസികളോടും  വ്യാപാരികളുമായും സംവദിക്കുന്നു.

Previous Post Next Post