ഇ.പി.അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്ക് സഹായ ധനം നൽകി


ചേലേരി :-
വീണ് തലയ്ക്ക് സാരമായ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി.അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്ക്  ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം ധനസഹായം നൽകി..

വായനശാലാ പ്രവർത്തകർ വായനശാലാ മെമ്പർമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും സമാഹരിച്ച തുകയായ 37000/- രൂപ ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഇ.കെ അജിതക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ വായനശാലാ പ്രവർത്തകരും ചികിത്സാ സഹായ കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു. 

Previous Post Next Post