കണ്ണൂർ :- 2023ലെ സി.വി ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് കൊളച്ചേരി പെരുമാച്ചേരി സ്വദേശിയായ ഡോ. ആർ ശ്യാംകൃഷ്ണൻ അർഹനായി.ശ്യാം കൃഷ്ണൻ്റെ 'മീശക്കള്ളൻ' എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.
കൊയിലാണ്ടി മലബാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെഅസോസിയേറ്റ് പ്രൊഫസറാണ് ഡോ.ശ്യാം. കാവ്യയാണ് ഭാര്യ. റിട്ട. പ്രധാനാധ്യാപകൻ എ.പി രമേശൻ മാസ്റ്ററുടെയും കണ്ണൂർ നോർത്ത് AEO ഒ.സി പ്രസന്ന കുമാരിയുടെയും മകനാണ് ശ്യാം കൃഷ്ണൻ.