കണ്ണൂർ ദസറ ; ഇന്നത്തെ പരിപാടി
കണ്ണൂർ :- കണ്ണൂർ ദസറയിൽ ഇന്ന് ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരം 5.30-ന് സാംസ്കാരിക സമ്മേളനം വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ, എഴുത്തുകാരി ജിസാ ജോസ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ശ്രീവിദ്യ പ്രശാന്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, കോർപ്പറേഷൻ കൗൺസിലർമാർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തളാപ്പ് മിക്സഡ് യു.പി സ്കൂൾ വിദ്യാർഥികളുടെ ഫ്യൂഷൻ ഡാൻസ്, യുംന അജിൻ നയിക്കുന്ന യുംന ലൈവ് (ഖവാലി-ഗസൽ) എന്നിവ അരങ്ങേറും