കൊളച്ചേരി:-നവകേരള സദസ് കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഭൂരേഖ താഹസിൽദാർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പി.വി വത്സൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ എൻ. അനിൽ കുമാർ , കെ.വി ഗോപിനാഥ് പ്രസംഗിച്ചു. പഞ്ചായത്ത് സിക്രട്ടറി അഭയൻ സ്വാഗതവും കൊളച്ചേരി വില്ലേജ് ഓഫീസർ മഹേഷ് നന്ദിയും പറഞ്ഞു.പി.വി വത്സൻ ചെയർമാൻ അഭയൻ കൺവീനറായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.