പള്ളിപ്പറമ്പിൽ പലയിടങ്ങളിലും ജലവിതരണ പൈപ്പിനെടുത്ത റോഡിലെ കുഴി മൂടിയില്ല ; അപകടസാധ്യത കൂടുന്നു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിലെ പലഭാഗങ്ങളിലും ജലവിതരണ പൈപ്പിന് എടുത്ത റോഡിലെ കുഴി മൂടിയില്ല. ഇതുവഴി കടന്നുപോകുന്ന വാഹന യാത്ര കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. കൂടുതലും ചെറിയ വാഹങ്ങൾക്കാണ് അപകടം സാധ്യതയുള്ളത്.

പള്ളിപ്പറമ്പ് ടൗൺ, സദ്ദാംമുക്ക് തുടങ്ങി വിവിധയിടങ്ങളിലെ റോഡ് കൂടുതൽ അപകടവസ്ഥയിലാണുള്ളത്. അപകടങ്ങൾ തീവ്രമാകുന്നതിന് മുന്നേ അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിച്ച് റോഡ് ഗതാഗതം അപകടരഹിതമാക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

 യാത്രക്കാർ ഇത് വഴി കടന്നു പോകുന്നത് പ്രയാസത്തിലാണ്. ഇവിടെ അപകട സാധ്യതയും ഏറെയാണ്. ആഴ്ചകൾക്കുമുന്നേ ജലവിതരണ പൈപ്പ് ഇടാൻ എടുത്ത കുഴിയാണ് മൂടാത്തത്. ഈ സ്ഥലങ്ങൾക്ക് പുറമെ മറ്റു പലയിടങ്ങളിലും റോഡിന്റെ അവസ്ഥ സമാനമാണ്. ഇതുവഴി കടന്നു പോകുന്ന ഓട്ടോറിക്ഷ, ബൈക്ക് യാത്രക്കാരാണ് കുടുതലും ബുദ്ധിമുട്ടിലാകുന്നത്.

ഇത്തരം കുഴികൾ കോൺക്രീറ്റ് ചെയ്തോ ടാറിങ് നടത്തിയോ പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

Previous Post Next Post