പേവിഷബാധയ്ക്ക് എതിരേയുള്ള വാക്സിൻ ഉയർന്നതുക നൽകി വാങ്ങാൻ അനുമതി
തിരുവനന്തപുരം :- പേവിഷബാധയ്ക്ക് എതിരേയുള്ള ഇക്വിൻ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ 74 ശതമാനം അധികത്തുക നൽകി വാങ്ങുന്നതിനുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചു. നേരത്തെ ധനവകുപ്പ് എതിർത്തപ്പോൾ കൂടുതൽ വിശദീകരണത്തിനായി ഫയൽ പരിഗണിക്കുന്നത് മാറ്റിവെച്ചു. വാക്സിൻ ഒരു വയലിന് കഴിഞ്ഞവർഷത്തെക്കാൾ 112 രൂപ അധികം നൽകി 264.60 രൂപയ്ക്ക് 1,12,500 വയൽ വാക്സിനാണ് വാങ്ങുക. 2.97 കോടിയാണ് ചെലവിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് വാക്സിന്റെ വിപണി വില ഉയർന്നതിനാലാണ് കൂടിയവിലയ്ക്ക് മരുന്ന് വാങ്ങുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.