മാണിയൂർ :- CPI(M) നേതാവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സ: പി.പി.കെ കുഞ്ഞമ്പുവിൻ്റെ സ്മരണയ്ക്ക് വേണ്ടി CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം CPI(M) മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാണിയൂർ ലോക്കൽ കമ്മറ്റി അംഗം പി.കെ.മുനീർ അദ്ധ്യക്ഷത വഹിച്ചു.
കെ.രാമചന്ദ്രൻ , ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതവും കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.