HELP & HEAL ചാരിറ്റബിൾ ഫൗണ്ടേഷൻ ചേലേരിയിലെ ഇ.പി അനിൽകുമാറിന് ധനസഹായം നൽകി


കണ്ണൂർ :- കണ്ണൂരിൽ പിണറായി ആസ്ഥാനമായി പ്രവർത്തിക്കുന്ന HELP &HEAL ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അപകടത്തെതുടർന്ന് ചികിത്സയിൽ കഴിയുന്ന ഇ.പി അനിൽകുമാറിനുള്ള 10,000 രൂപ ധനസഹായം കൈമാറി. Help & Heal കൺവീനർ എം.വി സുധാകരൻ, പഞ്ചായത്ത് കോർഡിനേറ്റർ പി.വേണുഗോപാലൻ, ജിജി ഹരിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കണ്ണൂർ ആകാശവാണി പ്രോഗ്രാം ഡയരക്ടർ പി.വി.പ്രശാന്ത്കുമാർ ചെയർമാനായ   HELP & HEAL കണ്ണൂർ -കാസർഗോഡ് ജില്ലകളിലായി നിരവധി നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും മറ്റ് ചികിത്സാ അനുബന്ധ ഉപകരണങ്ങളും നൽകി പ്രവർത്തിച്ച് വരുന്ന  ചാരിറ്റബിൾ ഫൗണ്ടേഷൻ ആണ്. നിലവിൽ 305 - ഓളം മെമ്പർമാർ ഉണ്ട്. 


Previous Post Next Post