കണ്ണാടിപ്പറമ്പ് :- എസ്ഡിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് കൺവെൻഷൻ പാറപ്പുറത്ത് വെച്ച് സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് അബ്ദുറഹ്മാൻ കണ്ണാടിപ്പറമ്പിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ഷുക്കൂർ മാങ്കടവ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമീർ കണ്ണാടിപറമ്പ.,ജോയിൻ സെക്രട്ടറി ജവാദ്. മഷൂദ് കണ്ണാടിപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.