പാപ്പിനിശ്ശേരി ഉപജില്ല കേരള കലോത്സവം നവംബർ 13 മുതൽ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ; വിളംബര റാലി നടത്തി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 13 മുതൽ 17 വരെ നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ല കലോത്സവത്തിന് മുന്നോടിയായി സ്കൂളിൽ നിന്ന് കണ്ണാടിപ്പറമ്പ് ബസാറിലേക്ക്  വിളംബര റാലി നടന്നു.

ചെണ്ടമേളത്തോടുകൂടി നടന്ന റാലിയിൽ  SPC,JRC,NSS, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ വളണ്ടിയർമാരും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. 


Previous Post Next Post