കുറ്റ്യാട്ടൂർ :- ചെക്കിക്കാട് യൂണിറ്റ് ജവഹർ ബാൽ മഞ്ചിൻ്റെയും ചെക്കിക്കാട് കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെയും (185) സംയുക്താഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.
ജവഹർ ബാൽ മഞ്ച് കൊളച്ചേരി ചെയർമാൻ മുസ്തഫ മാസ്റ്റർ, യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് നിഷ.കെ, ബിജു കുറ്റ്യാട്ടൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ കെ.ഷാജി സ്വാഗതവും ജവഹർ മാൽമഞ്ച് മെമ്പർ ദേവശ്രീ നന്ദിയും പറഞ്ഞു.