കൊളച്ചേരി :- നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ അഭിമുഖത്തിൽ പാലിയേറ്റീവ് ഹോം കെയർ സർവീസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹണവും പാലിയേറ്റീവ് ബോധവൽകരണ ക്ലാസും നവംബർ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് നണിയൂർ എ.എൽ.പി സ്കൂളിൽ വച്ച് നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
ലക്ഷ്യപാലിയേറ്റീവ് കെയറിന്റെ സേവനസന്നദ്ധരായ ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. ജില്ലാ സീനിയർ പാലിയേറ്റീവ് കോ-ഓർഡിനേറ്റർ പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസ് നയിക്കും. ചടങ്ങിൽ ജപ്പാനിലെ നീഗത്ത സർവ്വകലാശാലയിൽ നിന്നും സ്കോളർഷിപ്പോടെ PHD ചെയ്യാൻ അർഹത നേടിയ നണിയൂരിലെ അഞ്ജലി പ്രവീൺ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മികച്ച കർഷകരായി ആദരിക്കപ്പെട്ട ടി.കൃഷ്ണൻ, എ.ഭാസ്കരൻ, കെ.സന്തോഷ്, പി.പി ശ്യാം എന്നിവർക്കുള്ള അനുമോദനവും നടക്കും.