കയ്യങ്കോട് റോഡിന്റെ നടപ്പാതയിൽ ഉപേക്ഷിച്ച കരിങ്കല്ലുകൾ മാറ്റി കാൽനട യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി


ചേലേരി :- കയ്യങ്കോട് റോഡിന്റെ തുടക്കത്തിൽ കുടിവെള്ളക്കുഴൽ സ്ഥാപിക്കുന്നതിനായി ചാലുകീറുന്ന അവസരത്തിൽ നടപ്പാതയിൽ ഉപേക്ഷിച്ച വലിയ കരിങ്കല്ലുകൾ ഉടൻ എടുത്തുമാറ്റി കാൽനട യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. 

ഒരു വർഷത്തിലധികമായി ഇവിടെ ഉപേക്ഷിക്കപ്പെട്ട ഈ കല്ലുകളുണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. ഇത് കാരണം  കുട്ടികളടക്കമുള്ളവർ ഇതുവഴി ഇപ്പോൾ കാൽനടയായി നിരത്തിലൂടെ നടക്കേണ്ട അവസ്ഥയാണുള്ളത്.

Previous Post Next Post