ചേലേരി :- അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്ക്, ചേലേരി AUP സ്കൂൾ 1982-89 ബാച്ചിൻ്റെ നേതൃത്വത്തിൽ സ്വരൂപിച്ച തുക ചികിത്സാ സഹായ കമ്മറ്റി ജോയിൻ്റ് കൺവീനർ പി.വേലായുധന് നൽകി.
കമ്മറ്റി അംഗം കലേഷ്.കെ, 1982-89 ബാച്ചിലെ, ഖാദർ, വിനോദ്, ശ്രീകാന്ത്, ബിജു, ഷാജി മാസ്റ്റർ, ഹനീഫ, അധ്യാപകരായ ബാബു മാസ്റ്റർ, രവി നമ്പ്രം തുടങ്ങിയവർ പങ്കെടുത്തു.