അടുത്തമാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധി


തിരുവനന്തപുരം :- അടുത്തമാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്നു മന്ത്രി ജി.ആർ അനിൽ അറിയിച്ചു. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്.

നിലവിൽ ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് ഒഴിവുള്ളത്. ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കും മുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസ ആദ്യ പ്രവൃത്തിദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടത്.

Previous Post Next Post