നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം മുച്ചിലോട്ട് കാവിൽ ഇന്ന് നവംബർ 13 തിങ്കളാഴ്ച ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ ദിവസം മുച്ചിലോട്ട് ഭഗവതിയും കൂടെയുള്ളോരും കോടല്ലൂർ തന്ത്രിയെയും മുത്തപ്പനുമായി കൂടിക്കണ്ടു.
തിങ്കളാഴ്ച പുലർച്ചെ നരമ്പിൽ ഭഗവതി തുടർന്ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, ചുഴലി ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങളും ഉണ്ടാകും. ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.