കക്കാട് :- ഇസ്രയേൽ ഭീകരതക്കെതിരെ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കക്കാട് തിബ്യാൻ ഇസ്ലാമിക് പ്രീ സ്കൂൾ കുട്ടികൾ. 'ഞങ്ങളെ കൊല്ലരുത്' എന്ന പ്രമേയത്തിൽ യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് വേണ്ടി വേറിട്ട പരിപാടിയുമായാണ് കക്കാട് തിബ്യാൻ ഇസ്ലാമിക് പ്രീ സ്കൂളിലെ പിഞ്ചു കുരുന്നുകൾ കരങ്ങളുയർത്തിയത്.
കക്കാട് താജുൽ ഉലമ സ്ക്വയർ ബിൽഡിങ്ങിന് സമീപം നടന്ന ഷഫീഖ് കെ.പി, നൗഫൽ.കെ, ഹംസ എം.കെ,ഫസൽ കെ.ടി, സ്കൂൾ അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.