കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ 'വിജയോത്സവം' ഇന്ന്


മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും.

 ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, വാർഡ് മെമ്പർ എ പി സുചിത്ര എന്നിവർ മുഖ്യാതിഥികളാകും. മികച്ച നേട്ടമാണ് വിദ്യാലയം ഇത്തവണ മേളകളിൽ കൈവരിച്ചത്. അറബിക് കലോത്സവത്തിൽ തേർഡ് റണ്ണറപ്പും ശാസ്ത്രമേളയിൽ ഫോർത്ത് റണ്ണറപ്പും കരസ്ഥമാക്കി.

Previous Post Next Post