റിയാദ് :- പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ വെച്ച് നിര്യാതനായി. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്‌മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി (60) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ് ബിൻ അബ്‌ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ദവാദ്‌മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ : പി. സുലജ
മകൾ: സനിജ
മരുമകൻ: അമൃതേഷ്.