വൈദ്യുതി നിരക്ക് വർദ്ധനവ് ; കൊളച്ചേരി ഇലക്ടിക്കൽ സെക്ഷൻ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി


കൊളച്ചേരി :-
വൈദ്യുതി  നിരക്ക് കുത്തനെ കൂട്ടിയ ഇടത് സർക്കാറിന്റെ ജനദ്രോഹ നടപടിക്കും അഴിമതിക്കും ധൂർത്തിനും എതിരെ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളച്ചേരി ഇലക്ടിക്കൽ സെക്ഷൻ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. DCC ജന.സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC ജന.സെക്രട്ടറി കെ.സി. ഗണേശൻ , മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. നിഷ മണ്ഡലം പ്രസിഡന്റുമാരായ ടി.പി.സുമേഷ്, സി.എച്ച്. മൊയ്തീൻ കുട്ടി എം.കെ.സുകുമാരൻ , പി.കെ. വിനോദ്, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, KSSPA ജില്ലാ ജോ.സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, മു ബ്ലോക്ക് പ്രസിഡന്റ് വി. പത്മനാഭൻ , മുൻ മണ്ഡലം പ്രസിഡന്റ് കെ.ബാലസുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു.

Previous Post Next Post