പട്ടുവം :-തളിപ്പറമ്പ് പട്ടുവത്ത് ബൈക്ക്സഹിതം കുളത്തിൽ വീണ് യുവാവ് മരിച്ചു. കാവുങ്കൽ സ്വദേശി എം പി ഫറാസ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഫറാസിന്റെ മൃതദേഹം കുളത്തിൽ നിന്ന് ലഭിച്ചത്.
അപകടം എപ്പോഴാണ് നടന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഫറാസിന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് സമീപത്താണ് കുളമുള്ളത്. കുളം പായൽ മൂടിയ നിലയാണ്. ഉച്ചയോടെ ഇതുവഴി പോയ പോസ്റ്റ് വുമൺ ആണ് ചെരുപ്പും ഹെൽമറ്റും പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.