നാറാത്ത് :- അഭിൻ ചികിത്സാ നിധിയിലേക്ക് കമ്പിൽ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ സമാഹരിച്ചതുക കൈമാറി. ചികിത്സാനിധി കമ്മിറ്റി അംഗം ബ്ലോക്ക് മെമ്പർ നിക്കേതിന് പതിനെട്ടായിരം രൂപ കൈമാറി.
ചടങ്ങിൽ ശ്രീജു പുതുശ്ശേരി, ഷനോജ് ചേലേരി, പ്രജി , കമാൽ . അസ്കർ, മുഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു. കൊളച്ചേരി ഓട്ടോ ഡ്രൈവർമാരും കമ്പിൽ ടൗൺ പരിസരത്തെ ഷോപ്പുകാരും പങ്കാളികളായി.