പാടിക്കുന്നിൽ റോഡരികിൽ ചാക്കിൽകെട്ടി മാലിന്യം തള്ളിയ നിലയിൽ ; പിഴ ഈടാക്കി


കൊളച്ചേരി :- വൻതോതിൽ മാലിന്യങ്ങൾ ചാക്കിലാക്കി കൊളച്ചേരി പാടിക്കുന്ന് റോഡരികിൽ തള്ളിയതിന് പിഴ ഈടാക്കി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് ആണ് പരിശോധന നടത്തി മാലിന്യം തള്ളിയ ആളെ കണ്ടെത്തിയത്. ചാക്കുകൾ പരിശോധിച്ച് മാലിന്യങ്ങൾ ചാലോട് ഉള്ള വ്യാപാരസ്ഥാപനങ്ങളിലേത് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥാപന ഉടമയെ വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

പരിശോധനയ്ക്ക് കൊളച്ചേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി നിവേദിതയും ഹരിത കർമ്മ സേനാംഗങ്ങളായ കെ.കെ സിന്ധു, പി.റീന എന്നിവരും പങ്കെടുത്തു. പഞ്ചായത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Previous Post Next Post