കമ്പിൽ :- സംസ്ഥാന വനിതാ ലീഗ് പ്രവർത്തന ഫണ്ട് കലക്ഷൻ സമാഹരണത്തിന്റെ ഭാഗമായുള്ള *TEA GALA* Collection Feast നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖയിൽ തുടക്കം കുറിച്ചു. വനിതാ ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് ആയിഷ എ വി പിയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് മണ്ഡലം സെക്രട്ടറി മിഹ്റാബി ടീച്ചർ മുഖ്യാതിഥിയായി. കമ്പിൽ ശാഖ മുൻ പ്രസിഡണ്ട് മർഹൂം എ.വി മമ്മു ഹാജിയുടെ പത്നി മറിയം കെ.വി ടീ ഗാലയിൽ കമ്പിൽ ശാഖയിൽ നിന്നും ആദ്യ പങ്കാളിയായി..
ഹസീന എ, റഹ്മത്ത് എം.പി, മറിയം കെ.വി, സായിദ കെ.പി, സമീറ കെ.പി, ജംഷീറ കെ.പി, സമീറ എ.വി, ഫാത്തിമ ടി.പി, നസീമ എം.പി, ഫാത്തിബി, ഷഫീന കെ.പി എന്നിവർ സംസാരിച്ചു.