തളിപ്പറമ്പ സൗത്ത് സബ്ജില്ല കലോത്സവത്തിന് കൊഴുപ്പേകി സാംസ്‌കാരിക പ്രദർശനം


പറശ്ശിനിക്കടവ്: -
തളിപ്പറമ്പ സൗത്ത് സബ്ജില്ല കലോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക പ്രദർശനം നടത്തുന്നു. പ്രദർശനം നിഫ്റ്റ് കണ്ണൂർ ഡയറക്ടർ ശ്രീ. കേണൽ അഖിൽ കുമാർ കുൽശ്രേഷ്ഠ ഉദ്ഘാടനം നിർവഹിച്ചു. 

പ്രിൻസിപ്പാൾ രൂപേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്രീ. പ്രേംകുമാർ , സാംസ്കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ പ്രജില ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

സംസ്കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ ചിത്ര ടീച്ചർ സ്വാഗതവും സാംസ്കാരിക കമ്മിറ്റി കൺവീനർ ശുഭലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു.പ്രദർശനം വെള്ളിയാഴ്ച വരെ ഉണ്ടാവും









.

Previous Post Next Post