മാലിന്യ സംസ്കരണ സംവിധാനമില്ല ; ചക്കരക്കല്ലിൽ സ്വകാര്യ ആശുപത്രിക്ക് പതിനായിരം രൂപ പിഴ


ചക്കരക്കൽ :- മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താതെ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്വകാര്യ ആശുപത്രിക്ക് പിഴ ചുമത്തി. ചക്കരക്കല്ലിലെ പാവന ഹോസ്പിറ്റലിനാണ് പതിനായിരം രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചത്. മാലിന്യങ്ങൾ കെട്ടിടത്തിലും പരിസരത്തും വലിച്ചെറിഞ്ഞ നിലയിലും ഉപയോഗം കഴിഞ്ഞ കുടിവെളള കുപ്പികൾ വരാന്തയിൽ കൂട്ടിയിട്ട നിലയിലുമായിരുന്നു. ആശുപത്രിയുടെ മുകൾനിലയിൽ മാലിന്യങ്ങൾ വീപ്പയിൽ കത്തിക്കുന്നതായും സ്ക്വാഡ് കണ്ടെത്തി. പിഴ ഈടാക്കി നടപടികൾ സ്വീകരിക്കാൻ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദേശം നൽകി. 

പരിശോധനയ്ക്ക് ടീം ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.വി പ്രസീത എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Previous Post Next Post