വാരത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞു


വാരം :- വാരം മതുക്കോത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്ത് നിന്നും വന്ന മലബാർ ഗ്യാസ് ഏജൻസിയുടെ പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Previous Post Next Post