മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകളിൽ കയരളം നോർത്ത് എ.എൽ.പി സ്കൂളിന് ഒന്നാം സ്ഥാനം. കുട്ടികൾ അവതരിപ്പിച്ച റിപ്പോർട്ട് മുൻനിർത്തിയാണ് അംഗീകാരം. കയരളം നോർത്ത് എ.എൽ.പി സ്കൂളിനെ പ്രതിനിധീകരിച്ച് ഇഷ മെഹറിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
രണ്ടാം സ്ഥാനം കയരളം എ.യു.പി സ്കൂളും മുല്ലക്കൊടി എ.യു.പി സ്കൂളും പങ്കിട്ടു.