കയ്യങ്കോട് വാദീ ഇഹ്സാനിൽ നിർമിക്കുന്ന വീടിന്റെ കട്ടില വെപ്പ് നടത്തി


കയ്യങ്കോട് :- ദാറുൽ ഇഹ്സാൻ ദശവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് നടപ്പിലാക്കി വരുന്ന പത്തിനകർമപദ്ധതികളിൽപ്പെട്ട ഒരു നിർധന കുടുംബത്തിന് കയ്യങ്കോട് വാദീ ഇഹ്സാനിൽ നിർമിച്ച് കൊടുക്കുന്ന "സകനുൽ ഇഹ്സാൻ" വീടിന്റെ കട്ടില വെപ്പ് ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി Acu.Pr ; ഹംസ സഖാഫി കയ്യങ്കോട് നിർവഹിച്ചു. മൊയ്തീൻ മുസ്‌ലിയാർ, അബ്ദുൽ ഖാദിർ , അബ്ദുൽ സലാം, ഇബ്റാഹിം, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ആതുര സേവനകേന്ദ്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന "ആരോഗ്യ ഗ്രാമം" പദ്ധതിയുടെ വാട്സപ്പ് കൂട്ടായ്മക്ക് രൂപം നൽകി. ഗ്രൂപ്പിൽ അംഗമാകുന്നതിനും സൗജന്യ കൺസൾട്ടിംഗിനും 9747175187 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യണമെന്നും Acu.Pr; ഹംസ സഖാഫി അറിയിച്ചു.

Previous Post Next Post