കൊളച്ചേരി :- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തുകൊണ്ട് കേരളത്തിലാകെ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൊളച്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പാൽച്ചാലിൽ ഒ.കെ ചന്ദ്രന്റെ വീട്ടിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ . കെ.പ്രിയേഷ് അധ്യക്ഷനായി. ശ്രീധരൻ സംഘമിത്ര സംസാരിച്ചു. പി.പി കുഞ്ഞിരാമൻ സ്വാഗതവും ഒ.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
കൊളച്ചേരി പാടിയിലിൽ മാധവന്റെ വീട്ടിൽ നടന്ന വീട്ടുമുറ്റ സദസ് എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പ്രിയേഷ് അധ്യക്ഷനായി. കെ.വിനോദ് സ്വാഗതം പറഞ്ഞു.