കണ്ണൂർ :- ശ്രീകണ്ഠപുരം സാഹിത്യതീരവും ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആൻഡ് വായനശാലയും ഏർപ്പെടുത്തിയ സാഹിദ് സ്മാരക സാഹിത്യതീരം പുരസ്കാരത്തിന് സുരേഷ് കുമാറിന്റെ 'കൂ എന്ന വണ്ടിയിൽ', രതീശൻ ചെക്കിക്കുളത്തിന്റെ "തുമ്പിക്കാലം' എന്നീ ബാലസാഹിത്യകൃതികൾ അർഹമായി.
10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡിസംബർ 17-ന് വൈകീട്ട് മൂന്നിന് ചെങ്ങളായിയിൽ സാഹിത്യതീരം വാർഷികത്തിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പള്ളിയറ ശ്രീധരൻ പുരകാരങ്ങൾ വിതരണം ചെയ്യും.
തളിപ്പറമ്പ് പരണൂർ സ്വദേശിയായ സുരേഷ് കുമാർ മാതൃഭൂമി ബുക്സ് കണ്ണൂർ ഓഫീസിൽ കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവാണ്. ഇരിക്കൂർ ചെക്കിക്കുളം സ്വദേശിയായ രതീശൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മട്ടന്നൂർ വിമാനത്താവള ബ്രാഞ്ച് ജീവനക്കാരനാണ്.
പത്രസമ്മേളനത്തിൽ പ്രൊഫ. വി.എസ്. അനിൽകുമാർ, മാധവൻ പുറച്ചേരി, കെ.ദിവാകരൻ, ഷിനോജ് കെ.ആചാരി, ബഷീർ പെരുവളത്തുപറമ്പ് എന്നിവർ പങ്കെടുത്തു.