ഭാവനാ നാടകോത്സവത്തിന് തിരിതെളിഞ്ഞു


കരിങ്കൽക്കുഴി :- ഭാവന കരിങ്കൽകുഴിയുടെ ആറാമത് അഖിലകേരള പ്രൊഫഷണൽ നാടകമത്സരത്തിന് തുടക്കമായി. ഭാവനാ ഗ്രൗണ്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.രാമകൃഷ്ണൻ അധ്യക്ഷനായി. എൻ അനിൽ കുമാർ, സന്തോഷ് കീഴാറ്റൂർ, ശ്രീധരൻ സംഘമിത്ര, പി.പി കുഞ്ഞിരാമൻ, പി.പ്രസീത, അഷിൽ രമേഷ്, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ രെജു കരിങ്കൽക്കുഴി സ്വാഗതവും ഭാവന പ്രസിഡന്റ് സുരേഷ് കൊളച്ചേരി നന്ദിയും പറഞ്ഞു.

തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് നാടകം അരങ്ങേറി. ഇന്ന് നവംബർ 15 ബുധനാഴ്ച വള്ളുവനാട് നാദത്തിന്റെ 'ഊഴം', 16 വ്യാഴം തിരുവനന്തപുരം അക്ഷര ക്രീയേഷൻസിന്റെ 'ഇടം',  17ന് അമ്പലപ്പുഴസാരഥിയുടെ 'രണ്ട്ദിവസം', 18ന് തിരുവനന്തപുരം സൗപർണികയുടെ 'മണികർണിക' എന്നീനാടകങ്ങൾ അരങ്ങേറും. 19ന് ഭാവനപുരസ്‌കാര വിതരണവും നാട്ടിലെതാരങ്ങളുടെ ഗ്രാമോത്സവം പരിപാടിയും നടക്കും. തുടർന്ന് ഭാവന കരിങ്കൽകുഴിയുടെ വലക്കപ്പെട്ട സ്വപ്നങ്ങൾ നാടകം അരങ്ങേറും. എല്ലാദിവസവും രാത്രി ഏഴിനാണ് നാടകം ആരംഭിക്കുക. നാടകോത്സവ പ്രവേശനം സൗജന്യമാണ്.


Previous Post Next Post