കമ്പിൽ :- നവകേരള സദസ്സിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ്മോബ് പര്യടനം നവംബർ 15, 16 തീയ്യതികളിൽ നടക്കും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.
നവംബർ 15 ബുധനാഴ്ച രാവിലെ 10.30 ന് പൊടിക്കുണ്ട്, 11.15 ചൊറുക്കള, ഉച്ചയ്ക്ക് 12 മണിക്ക് ബാവുപ്പറമ്പ്, 2 മണിക്ക് പറശ്ശിനി അമ്പലം, വൈകുന്നേരം 3 മണിക്ക് കോൾമൊട്ട, 3.30 ധർമ്മശാല, 4.30 ചട്ടുകപ്പാറ HS ജംഗ്ഷൻ, 5.30 മയ്യിൽ, 6 മണിക്ക് കമ്പിൽ ടൗൺ.
നവംബർ 16 വ്യാഴാഴ്ച രാവിലെ 10.30 ന് ചപ്പാരപ്പടവ്, 11.30 എളംബേരം, ഉച്ചയ്ക്ക് 12.15 പൂവ്വം, 12.45 ചെനയന്നൂർ, 2.30 വായാട്, വൈകുന്നേരം 3 മണിക്ക് പൊയ്യിൽ, 4 മണിക്ക് കരിമ്പം, 4.45 ഏഴാംമൈൽ, 5.30 തളിപ്പറമ്പ് ടൗൺ, 6.30 പുളിപ്പറമ്പ.