മയ്യിൽ :- കൊയ്യാനാകാതെ കതിരുകൾ കൊഴിയുന്ന അവസ്ഥയിൽ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. മയ്യിൽ പഞ്ചായത്തിലെ കയരളം കൊവുപ്പാട്ടെ കീഴാലം പാടശേഖരത്തിലെ അരയേക്കറോളം വരുന്ന പാടത്തെ കതിരുകളാണ് കൊഴിഞ്ഞുവീണ് നശിച്ച് പോകുന്നത്.
ഇവിടെയുള്ള മറ്റ് വയലുകളിൽ യന്ത്രക്കൊയ്ത്ത് നടത്തിയിരുന്നു. എന്നാൽ ഇവിടെ ചെളി നിറഞ്ഞതിനാൽ യന്ത്രമിറക്കാനാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കൊയ്യാനായി മറ്റ് വഴികൾ നോക്കിയെങ്കിലും അതൊന്നും നടന്നില്ലെന്ന് കർഷകനായ ചെക്ക്യാട്ടുകാവ് സ്വദേശി കെ.വി സുരേന്ദ്രൻ പറയുന്നു. പാടശേഖര അധികൃതർ, കൃഷി ഓഫീസർ തുടങ്ങിയവർക്ക് ഇതു സംബന്ധിച്ച് വിവരം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നാണ് പരാതി.