കണ്ണൂർ :- മജ്ലിസുൽ ഉലമാ ഇസ്സഅദി യ്യീൻ (MUS) കണ്ണൂർ ജില്ലക്ക് നവസാരഥികൾ. കണ്ണൂർ അൽ അബ് റാറിൽ സംഘടിപ്പിച്ച താജുൽ ഉലമാ,നൂറുൽ ഉലമാ അനുസ്മരണ സംഗമത്തിൽ നടന്ന ജനറൽബോഡിയിൽ പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. സയ്യിദ് ഇബ്രാഹിം അൽ മഷ്ഹൂർ അസ്സഅദി വളപട്ടണത്തിന്റെ അധ്യക്ഷതയിൽ മർസൂഖ് സഅദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് സഅദി തളിപ്പറമ്പ് ആത്മീയ പ്രഭാഷണം നടത്തി. പി.പി അബ്ദുൽ ഹക്കീം സഅദി, മുഹമ്മദലി സഅദി തെക്കുമ്പാട് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : സയ്യിദ് ഇബ്രാഹിം മഷ്ഹൂർ അസ്സഅദി വളപട്ടണം,
ജനറൽ സെക്രട്ടറി : നസീർ സഅദി കയ്യങ്കോട്,
ഫിനാൻസ് സെക്രട്ടറി : മുഹമ്മദലി സഅദി തെക്കുമ്പാട്
വൈസ് പ്രസിഡന്റുമാർ : ഹാശിം സഅദി നുച്ചിയാട്, നവാസ് സഅദി ശിവപുരം,
സെക്രട്ടറിമാർ : എൻ.പി ഷമീർ സഅദി നിർവേലി, ഫുആദ് സഅദി കൂത്തുപറമ്പ്.