മുല്ലക്കൊടി:-മുല്ലക്കൊടി എ.യു.പി സ്കൂളിൽ ഉറുദു ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.സി സതി ഉദ്ഘാടനം ചെയ്തു. കെ കെ സുജാത അധ്യക്ഷത വഹിച്ചു. ടി.കെ ശ്രീകാന്ത്, വി വരുൺ സംസാരിച്ചു. എംകെ സുഹൈൽ സ്വാഗതവും ആർ ഹൃദ്യ നന്ദിയും പറഞ്ഞു. ഉറുദു പ്രദർശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.