കൊളച്ചേരിപ്പറമ്പ്:- സഖാവ് കെ.എം.വാസുദേവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ IRPC ക്ക് സംഭാവന നൽകി. കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ സ്വാഗതം പറഞ്ഞു. LC മെമ്പർ ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര , കൊളച്ചേരി സോണൽ കൺവീനർ പി.പി.കുഞ്ഞിരാമൻ, LC മെമ്പർമാരായ കെ.രാമകൃഷ്ണൻ മാസ്റ്റർ , എം.രാമചന്ദ്രൻ, ഡോക്ടർ കൃഷ്ണകുമാർ എന്നിവരും സംസാരിച്ചു. അമൽ.കെ.വി നന്ദി പറഞ്ഞു.