മയ്യിൽ :- പെൻഷൻ പരിഷ്കരണത്തിന്റേയും ക്ഷാമാശ്വാസങ്ങളുടേയും ദീർഘനാളായുള്ള കുടിശ്ശിക ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റെയ്റ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ബസ് സ്റ്റാന്റ് പരിസരത്ത് സത്യാഗ്രഹം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ അഖിലേന്ത്യാ സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രൻ മാസ്റ്റർ, കോരമ്പേത്ത് നാരായണൻ, വി.സി ഗോവിന്ദൻ, എം.ജനാർദ്ദനൻ മാസ്റ്റർ, പി.പി ബാലകൃഷ്ണൻ എന്നിവർ യഥാക്രമം കൊളച്ചേരി, മയ്യിൽ, മയ്യിൽ വെസ്റ്റ്, കുറ്റ്യാട്ടൂർ , മലപ്പട്ടം യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് സമരത്തെ അഭിവാദ്യം ചെയ്തു.
കെ.പത്മനാഭൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ, സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.നാരായണൻ നമ്പൂതിരി, ലളിതകുമാരി ടീച്ചർ, ടി.പി മധുസൂദനൻ, കെ.സി പത്മനാഭൻ മാസ്റ്റർ, കുഞ്ഞിക്കൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യൂണിയൻ ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സ്വാഗതവും, ജോ: സെക്രട്ടറി എം.വി ഇബ്രാഹിം നന്ദിയും പറഞ്ഞു.