മയ്യിൽ:-"ആരോഗ്യത്തോടെ ആഘോഷം"2023 നവംബർ 14 ശിശുദിനാഘോഷ വേളയിൽ എം എം സി ഹോസ്പിറ്റൽ മയ്യിലിന്റെ നേതൃത്വത്തിൽ കയരളം എ യു പി സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഡോ. ജിയോഫ് നിഹാൽ (പീഡിയാട്രിഷ്യൻ. എം എം സി ഹോസ്പിറ്റൽ മയ്യിൽ ) ആരോഗ്യ ബോധവത്കരണ ക്ലാസും,പരിശോധനയും നടത്തി. രാവിലെ 11:30 ന് ആരംഭിച്ച പരിപാടിയിൽ നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തുടർന്ന് സ്കൂളിലെ L. S. S വിജയം കൈവരിച്ച കുട്ടികൾക്ക് എം എം സി ഹോസ്പിറ്റലിന്റെ സ്നേഹോപഹാരവിതരണവും ഉണ്ടായിരുന്നു.